വനിതാ പൈലറ്റിനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഊബർ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു

വനിതാ പൈലറ്റിനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഊബർ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു
Jun 22, 2025 11:14 AM | By Sufaija PP

മുംബൈ :യാത്രക്കിടെ വനിതാ പൈലറ്റിനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഊബർ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. മുംബൈയിൽ വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം നടന്നത്. തെക്കൻ മുംബൈയിൽ നിന്ന് ഘാട്കോപ്പറിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


നാവിക ഉദ്യോഗസ്ഥനായ യുവതിയുടെ ഭർത്താവാണ് 28-കാരിയായ യുവതിക്ക് ഊബർ ബുക്ക് ചെയ്തത്. സർക്കാർ ക്വാർട്ടേഴ്സ് ലഭിക്കാത്തതിനാൽ ഭർത്താവ് നാവികസേനയുടെ ഒരു റെസിഡൻഷ്യൽ കോംപ്ലക്സിലും യുവതി ഘാട്കോപ്പറിലുമാണ് താമസിക്കുന്നതെന്ന് അവർ പൊലീസിനോട് പറഞ്ഞു. യാത്ര തുടങ്ങി 25 മിനിറ്റിനുശേഷം ക്യാബ് ഡ്രൈവർ റൂട്ട് മാറ്റിയെന്നും പിന്നാലെ മറ്റ് രണ്ട് പുരുഷന്മാരെ ക്യാബിൽ കയറ്റിയെന്നും യുവതി പറഞ്ഞു. തന്റെ പിൻസീറ്റിൽ ഇരുന്ന ഒരാൾ തന്നെ അനുചിതമായി സ്‌പർശിച്ചുവെന്ന് സ്ത്രീ പരാതിയിൽ പറഞ്ഞു.

താൻ പ്രകോപിതയായപ്പോൾ അയാൾ ഭീഷണിപ്പെടുത്തിയെന്നും ക്യാബ് ഡ്രൈവർ ഇടപെട്ടില്ലെന്നും അവർ പരാതിയിൽ കൂട്ടിച്ചേർത്തു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഹൈവേയിൽ പൊലീസ് പരിശോധന നടത്തുന്നത് പ്രതികൾ ശ്രദ്ധിച്ചു. തുടർന്ന് മറ്റ് രണ്ട് പേരും ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നും അവർ വ്യക്തമാക്കി. തുടർന്ന് യുവതിയെ ഡ്രൈവർവീട്ടിലെത്തിച്ചു. എന്തുകൊണ്ടാണ് രണ്ടുപേരെയും ക്യാബിൽ ഇരിക്കാൻ അനുവദിച്ചതെന്ന ചോദ്യത്തിന് ഡ്രൈവർ ഒരു മറുപടിയും നൽകിയില്ലെന്നും അവർ പറഞ്ഞു. പിറ്റേന്ന് രാവിലെ ഭർത്താവിനോട് സംഭവം പറഞ്ഞതിന് ശേഷമാണ് ദമ്പതികൾ ഘാട്കോപ്പർ പൊലീസി പരാതി നൽകിയത്.

ഭാരതീയ ന്യായ സംഹിത സെക്ഷൻ 75(1) (ലൈംഗിക പീഡനം), 351(2) ( ഭീഷണിപ്പെടുത്തൽ), 3(5) എന്നീ വകുപ്പുകൾ പ്രകാരം മൂന്ന് പേർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Female pilot sexually assaulted during flight Case filed against three people

Next TV

Related Stories
മെത്താം ഫിറ്റമിനുമായി  യുവാവിനെ തളിപ്പറമ്പ് എക്സ്സൈസ് പിടികൂടി

Jun 22, 2025 04:13 PM

മെത്താം ഫിറ്റമിനുമായി യുവാവിനെ തളിപ്പറമ്പ് എക്സ്സൈസ് പിടികൂടി

മെത്താം ഫിറ്റമിനുമായി യുവാവിനെ തളിപ്പറമ്പ് എക്സ്സൈസ് പിടികൂടി...

Read More >>
വടകരയിൽ നിന്ന് കാണാതായ പതിനാലുകാരൻ റാദിൻ ഹംദാനായി തിരച്ചിൽ ഊർജിതമാക്കി

Jun 22, 2025 02:32 PM

വടകരയിൽ നിന്ന് കാണാതായ പതിനാലുകാരൻ റാദിൻ ഹംദാനായി തിരച്ചിൽ ഊർജിതമാക്കി

വടകരയിൽ നിന്ന് കാണാതായ പതിനാലുകാരൻ റാദിൻ ഹംദാനായി തിരച്ചിൽ ഊർജിതമാക്കി...

Read More >>
ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സിവിൽ സൂപ്രണ്ട് രാകേഷ് ജോഷി

Jun 22, 2025 02:25 PM

ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സിവിൽ സൂപ്രണ്ട് രാകേഷ് ജോഷി

ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സിവിൽ സൂപ്രണ്ട് രാകേഷ് ജോഷി...

Read More >>
സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ആലക്കോട് പ്രവർത്തനമാരംഭിച്ചു

Jun 22, 2025 01:39 PM

സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ആലക്കോട് പ്രവർത്തനമാരംഭിച്ചു

സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ആലക്കോട് പ്രവർത്തനമാരംഭിച്ചു...

Read More >>
പ്രശസ്ത ഗായകൻ ജോസ് പ്രകാശിന് സംഗീത സമർപ്പണം സംഘടിപ്പിച്ചു

Jun 22, 2025 01:21 PM

പ്രശസ്ത ഗായകൻ ജോസ് പ്രകാശിന് സംഗീത സമർപ്പണം സംഘടിപ്പിച്ചു

പ്രശസ്ത ഗായകൻ ജോസ് പ്രകാശിന് സംഗീത സമർപ്പണം സംഘടിപ്പിച്ചു...

Read More >>
ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

Jun 22, 2025 01:17 PM

ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്...

Read More >>
Top Stories










News Roundup






Entertainment News





https://thaliparamba.truevisionnews.com/